വീടുവയ്ക്കാൻ മോദി സർക്കാർവക 6 ലക്ഷം രൂപ ലോൺ, പകുതി തുക മാത്രം തിരിച്ചടച്ചാൽ മതി
നമുക്ക് സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിയുന്ന സമയത്ത്
ഇന്ത്യയിൽ എല്ലാവർക്കും ഭവനം എന്ന ഉദ്ദേശത്തോടുകൂടി
മോദി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പി.എം .എ .വൈ. ഈ പദ്ധതിയിൽ നാല് ഘടകങ്ങളാണുള്ളത് അതിലൊന്നാണ് ഹൗസിങ് ലോൺ പദ്ധതി.
ഹൗസിങ് ലോൺ എടുക്കാൻ കഴിവുള്ള ഹൗസിംഗ് ലോൺ എടുത്താൽ അത് തിരിച്ചടക്കാൻ സ്വരുമാനമുള്ള ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള ഒരു
പദ്ധതിയാണിത്. ഈ പദ്ധതി നടപ്പിലാക്കുന്നത്
ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനി മുഖേനയാണ്.
ആറു ലക്ഷം ലോൺ എടുക്കുന്ന ഒരു വ്യക്തി 2,20,000 രൂപ സബ്സിഡി കിട്ടി കഴിഞ്ഞാൽ
ബാക്കി മൂന്നു ലക്ഷത്തി എൺപതിനായിരം രൂപ തിരിച്ചടച്ചാൽ മതി.
തിരിച്ചടവ്
15 വർഷത്തെ കാലാവധിക്കാണ് ലോൺ അനുവദിക്കുന്നത്. ലോണിനുള്ള സബ്‌സിഡി നേരുത്തെ തന്നെ ബാങ്കിന് സർക്കാർ
നൽകുന്നതാണ്. 6 ലക്ഷത്തിനു മുകളിൽ ലോണെടുക്കുകയാണെങ്കിൽ അധികംവരുന്ന തുകക്ക് ബാങ്ക്
നിശ്ചയിച്ചിട്ടുള്ള സാധാരണ പലിശ നൽകേണ്ടതാണ്. വീടിന്റെ പ്ളാൻ നമ്മുടെ സൗകര്യപ്രകാരം തയ്യാറാക്കാവുന്നതാണ്. വീടിന്റെ അളവ് നിജപ്പെടുത്തിയിട്ടില്ല.
ആവശ്യമായ രേഖകൾ
7 രേഖകൾ ഉണ്ടെങ്കിൽ ഇന്ത്യയിലുള്ള ഒരുവിധപ്പെട്ട
എല്ലാ ബാങ്കുകളെയും ഹൗസിങ്ലോണിനായി സമീപിക്കാം
1 . അപ്പ്രൂവ് ചെയിത പ്ളാൻ , 2 വീടിന്റെ
എസ്റ്റിമേറ്റ് 3. വസ്തുവിന്റെ ഒർജിനൽ പ്രമാണം 4 . പിന്നാധാരങ്ങളുടെ
പകർപ്പ് (മുന്നാധാരം ) 5 . കരമടച്ച രസീത് 6 ബാധ്യത സെര്ടിഫിക്കറ്റ്
7 .കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ രേഖകൾ, കൂടുതൽ വിവരങ്ങൾക്ക് ഹെഡ്കോയുമായി
ബന്ധപ്പെടുത്താവുന്നതാണ്. ഫോൺ 0471 2339742 (ലേഖനത്തിനു കടപ്പാട്
- സാമൂഹ്യപാഠം പരിപാടി , ദൂരദർശൻ )

0 comments:
Post a Comment