Recent Post

പ്രവാസികൾക്ക് മാസം 2000 രൂപ സർക്കാർ പെൻഷൻ ഇന്ത്യയിലും വിദേ ശത്തും ജോലി ചെയ്യുന്നവർക് പ്രേയോജനം ലഭിക്കും


പ്രവാസികൾക്ക്  മാസം 2000 രൂപസർക്കാർ പെൻഷൻ


ഇന്ത്യയിലും വിദേ ശത്തും ജോലി ചെയ്യുന്നവർക്  പ്രേയോജനം ലഭിക്കും കേരള  പ്രവാസി ക്ഷേമ ബോർഡിലൂടെയാണ് സർക്കാർ ഇതു നടപ്പിലാക്കുന്നത് പ്രവാസി ക്ഷേമനിധിയിൽ ചേർന്നിട്ടുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത് .  ഈ ക്ഷേമനിധിയിൽ 18 നും 54നും ഇടയിലുള്ളവർക്ക് ഈ ക്ഷേമനിധിയിൽ  അംഗമാകാവുന്നതാണ്. 60വയസുമുതൽ പെൻഷൻ   കിട്ടി തുടങ്ങും കൂടാതെ മറ്റ് നിരവധി അനുകുല്യങ്ങളും ലഭിക്കും  വിദേശത്തുള്ള കാലയളവിൽ മാസം 300 രൂപ വീതവും തിരിച്ചെത്തിയാൽ മാസം 100 രൂപ വീതവും അടക്കണം 60 വയസ്സ് പൂർത്തിയായതും അഞ്ചുവർഷത്തിൽ കുറയാത്ത കാലയളവിൽ  അംശദായം അടച്ചിട്ടുള്ളതുമായ ഓരോ പ്രവാസിക്കും 60 വയസ്സ് പൂർത്തിയാകുന്ന മുതൽ പെൻഷൻ അർഹത ഉണ്ടായിരിക്കുന്നതാണ് അഞ്ചു വർഷത്തിൽ കൂടുതൽ കാലം തുടർച്ചയായി അംശദായം അടച്ചിട്ടുള്ള  ഓരോ അംഗത്തിനും നിശ്ചയിച്ചിട്ടുള്ള മിനിമം പെൻഷൻ തുകയുടെ 3% തുല്യമായ തുക കൂടി പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന്  അർഹത ഉണ്ടായിരിക്കുന്നതാണ്.  പ്രവാസി ക്ഷേമനിധിയിൽ അംഗമായിരിക്കെ അസുഖം മൂലമോ അപകടം മൂലമോ മരണമടയുന്ന പ്രവാസിയൂടെ ആശ്രിതർക്ക് മരണാനന്തര ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.   ഒരംഗത്തിന്ചികിത്സയ്ക്കായി  പരമാവധി 50,000 രൂപ വരെ ചികിത്സാസഹായം അനുവദിക്കുന്നതാണ്.  പ്രായപൂർത്തിയായി പെണ്മക്കളുടെ വിവാഹ ചെലവിനായി പതിനായിരം രൂപ  ലഭിക്കുന്നതാണ് രണ്ടിൽ കൂടുതൽ തവണ ഈ ആനുകൂല്യം  ലഭിക്കുന്നതല്ല.  ഒരു അംഗം അർഹത നേടിയതിനുശേഷം മരണമടയുന്ന പക്ഷം അയാളുടെ കുടുംബാംഗങ്ങൾക്ക് പ്രതിമാസം കുടുംബപെൻഷൻ  ഉണ്ടായിരിക്കുന്നതാണ്.  കുടുംബ പെൻഷൻ  ഓരോ വിഭാഗത്തിനും പെൻഷൻ തുകയുടെ 50 ശതമാനം ആയിരിക്കും. അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കളുടെ അല്ലെങ്കിൽ സ്ത്രീ അംഗങ്ങളുടെ വിവാഹ ചെലവിലേക്കായി 10000 രൂപ ഒരംഗത്തിന് ലഭിക്കുന്നതാണ് ഈ ആനുകൂല്യം രണ്ട് തവണയിൽ കൂടുതൽ ലഭിക്കുന്നതല്ല,  വനിത അംഗത്തിന് പ്രസവ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് ഗ്രാൻഡ് അനുവദിക്കുന്ന പദ്ധതി പ്രാബല്യത്തിൽ വന്നിട്ടുണ്ട് പരമാവധി 4000 രൂപയാണ് ഈ പദ്ധതി പ്രകാരം ഗ്രാൻഡായി ലഭിക്കുക.  രജിസ്ട്രേഷനു വേണ്ടി വിദേശത്തുള്ള അംഗങ്ങൾ അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത  കളർ ഫോട്ടോയും  പാസ്പോർട്ടും വിസയും ഹാജരാകണം. തിരിച്ചു വന്ന പ്രവാസി ആണെങ്കിൽ അപേക്ഷയോടൊപ്പം മേൽപ്പറഞ്ഞവ കൂടാതെ അപേക്ഷകർ രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ വിദേശത്തു ജോലിചെയ്തു തിരിച്ചു കേരളത്തിൽ സ്ഥിരതാമസമാക്കി യെന്നും ഇനിതിരിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും കാണിക്കുന്ന ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പ്രസിഡണ്ട് സെക്രട്ടറി അല്ലെങ്കിൽ നിയമസഭാംഗം ഇവരിലാരെങ്കിലും സാക്ഷ്യപത്രം ഹാജരാക്കണം. കേരളത്തിന് പുറത്ത് ഇന്ത്യയിൽ എവിടെയെങ്കിലും ജോലി ചെയ്യുകയാണെങ്കിൽ അത് സംബന്ധിച്ച് ഏതെങ്കിലും വ്യവസായം അല്ലെങ്കിൽ സ്ഥാപനം നടത്തുകയാണെങ്കിൽ അത് സംബന്ധിച്ചു സ്വയംതൊഴിൽ ചെയ്യുകയാണെങ്കിൽ അത് സംബന്ധിച്ച് അല്ലെങ്കിൽ എന്തിനുവേണ്ടിയാണ് താമസിക്കുന്ന സംബന്ധിച്ചു ബന്ധപ്പെട്ട സ്ഥലത്തെ തൊഴിലുടമ/ സ്ഥാപന അധികാരി/വില്ലേജ് ഓഫീസർ പദവിയിൽ കുറയാത്ത മറ്റേതെങ്കിലും അധികാരികളിൽ നിന്നുമുള്ള സാക്ഷ്യപത്രം അല്ലെങ്കിൽ ബോർഡ് നിശ്ചയിക്കുന്ന വിധത്തിലുള്ള രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കണം പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള രജിസ്ട്രേഷൻ കുറിച്ച് കൂടുതൽ അറിയുന്നതിന് ഓൺലൈൻ വെബ്സൈറ്റിൽ സന്ദർശിക്കുകയോ അടുത്തുള്ള അക്ഷയ കേന്ദ്രം/ സി എസ് സി ഡിജിറ്റൽ സേവാ കേന്ദ്രം സന്ദർശിക്കുക അതുമല്ലെങ്കിൽ കേരള വെൽഫെയർ ബോർഡ് ഓഫീസുമായി ബന്ധപ്പെടുക

Non Resident Keralaites all over India can contact the Call Centre by using the  toll free number
1800-425-3939
Non Resident Keralites in aborad can contact the call centre by using the toll free 
00918802012345
Head Office at Thiruvananthapuram (Jurisdiction: Thiruvananthapuram, Kollam, Pathanamthitta)
NORKA CENTRE [II Floor],
Near Govt Guest House, Thycaud PO
Thiruvananthapuram - 695014
Ph        :   0471-2785500
Fax      :   0471-2785501
e-mail      :  info@pravasiwelfarefund.org   
Website   :  www.pravasiwelfarefund.org


SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment

0 comments:

Post a Comment